പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കേസിൽ കോരൻ പീടികയിലെ ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു

പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്ന കേസിൽ കോരൻ പീടികയിലെ ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു
Feb 18, 2025 04:16 PM | By Sufaija PP

കോരൻപീടികയിലെ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പരിയാരം പോലീസ് രജിസ്ട്രർ ചെയ്ത കേസാണ് പയ്യന്നൂർ അസിസ്റ്റൻറ് സെഷൻ കോടതി ജഡ്ജ് ഉണ്ണികൃഷ്ണൻ എം സ് വെറുതെ വിട്ടത്. ലത്തീഫ് എം വി, പി വി അഷ്‌റഫ്‌, ഷക്കീർ കെ പി, ഇർഷാദ്, പി വി, നജീബ്, റാഷിദ്‌ പി സി, നാസർ കെ, സാദിക്ക് കെ, ഉനൈസ് എം വി, സാജിദ് പി സി, റിയാസ് പി വി, റഹീസ് പി വി, അഷ്‌റഫ്‌ പളുങ്ക്, ആബിദ് കെ ടി, ജാബിർ പി ടി പി, ഇസ്മായിൽ യു എം, അജാസ് എം, റസാഖ് സി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 

29-05-2010 ൽ ആണ് കേസിനാസ്പദമയ സംഭവം. ലീഗ് പ്രവർത്തകർക്കെതിരെ സി.പി.എം പ്രവർത്തകർ ബോംബെറിനെതിനെ തുടർന്ന് സംഘർഷം ഉടലെടുക്കുകയും ലീഗ് പ്രവർത്തകരായ ലത്തീഫ് മുതൽ 75 ഓളം പേർ സംഘടിച്ച് പ്രകടനമായി വന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അന്നത്തെ എസ് ഐ ഉത്തംദാസിനെയും പോലീസ് പാർട്ടിയെയും ബോംബ് എറിഞ്ഞും, കല്ല് വടി എന്നിവ ഉപയോഗിച്ചും കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നതാണ് കേസ്.

സംഭവത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് കാരൻ പരിക്ക് പറ്റിയിരുന്നു. 2012 ജൂൺ മാസം പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്ര പ്രകാരമാണ് പയ്യന്നൂർ അസിസ്റ്റൻറ് സെഷൻസ് കോടതിയിൽ വിചാരണ നടന്നത്.

പ്രതികൾക്ക് വേണ്ടി അഡ്വ ഹനീഫ് പുളുക്കൂൽ അഡ്വ സക്കരിയ കായക്കൂല്‍ അഡ്വ. വി.എ സതീശൻ, അഡ്വ. ഡി.കെ ഗോപിനാഥൻ, എന്നിവര് ഹാജരായി.

Muslim league activists

Next TV

Related Stories
സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

May 7, 2025 09:55 PM

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ മാറ്റി

സിവിൽ ഡിഫൻസ്‌ മോക്ഡ്രിൽ: തളിപ്പറമ്പിൽ തകർന്ന കെട്ടിടത്തിൽ നിന്ന് ആളുകളെ...

Read More >>
സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

May 7, 2025 09:50 PM

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര മാറ്റം

സ്കൂൾ പ്രവർത്തി ദിനങ്ങളിലും സമയങ്ങളിലും സമഗ്ര...

Read More >>
കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

May 7, 2025 09:47 PM

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം സംഘടിപ്പിച്ചു

കോൺഗ്രസ് നേതാവ് സി പി മുഹമ്മദ് കുഞ്ഞി അനുസ്മരണയോഗം...

Read More >>
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 7, 2025 09:16 PM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മകാറിടിച്ചു...

Read More >>
വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

May 7, 2025 06:08 PM

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ് 8ന്

വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും മെയ്...

Read More >>
വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

May 7, 2025 06:05 PM

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

വിവാഹ വീട്ടിലെ മോഷണം കാണാതായ 30 പവൻ സ്വർണം വീടിനോടു ചേർന്ന് ഉപേക്ഷിച്ച നിലയിൽ...

Read More >>
Top Stories

News Roundup