ധർമ്മശാല: ആന്തൂർ നഗരസഭ നെറ്റ് സീറോ ഇലക്ട്രിസിറ്റി ലക്ഷ്യം വച്ചുകൊണ്ട് സോളാർ പദ്ധതികളുടെ ഉൽഘാടനം കടമ്പേരി ഗവ.യു.പി.സ്കൂളിൽ ചെയർമാൻ പി.മുകുന്ദൻ നിർവ്വഹിച്ചു.

നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസൺ എം.ആമിന ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അനേർട്ട് ജില്ലാ എഞ്ചിനീയർ റാഷിദ്, മുൻസിപ്പൽ ഓവർസീയർ ജീജ എന്നിവർ പദ്ധതി വിശദീകരണം നടത്തി.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി.ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, സ്കൂൾ വികസന സമിതി ചെയർമാൻ ഇ.വി.ഭാസ്കരൻ, പി.ടി.എ. പ്രതിനിധി വി.വി. രമേശൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.ഹെഡ് മാസ്റ്റർ ബി.ടി. ആശിഖ് സ്വാഗതവും പ്രശാന്തൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
solar energy projects