സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ
Feb 13, 2025 02:16 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ആംബുലൻസുകൾക്ക് വാടക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഓരോ ആംബുലൻസിനെയും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് 600 മുതൽ 2500 രൂപ വരെയാണ് വാടകയും വെയ്റ്റിങ് ചാർജും നിശ്ചയിച്ചത്.

നോൺ എസി ഒമ്നി ആംബുലൻസുകൾക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. ഓക്സിജൻ ആവശ്യമായി വന്നാൽ അതിന് 200 രൂപ അധികം നൽകണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാർജ്. എസിയുള്ള ഒമ്നി ആംബുലൻസിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കിൽ നൽകണം. ഓക്സിജൻ സപ്പോർട്ടിന് 200 രൂപയും വെയ്റ്റിങ് ചാർജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോൺ എസി ട്രാവലർ ആംബുലൻസിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നൽകണം. വെയ്റ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയാണ്.  എസിയുള്ള ട്രാവലർ ആംബുലൻസിന് 1500 രൂപയാണ് 20 കിലോമീറ്റർ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നൽകണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നൽകേണ്ട വെയ്റ്റിങ് ചാർജ്.

ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്നീഷ്യൻസ് പ്രവർത്തിക്കുന്നതുമായ ഡി ലെവൽ ആംബുലൻസുകൾക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റർ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നൽകണം. 350 രൂപയാണ് ഈ ആംബുലൻസിന് മണിക്കൂർ അടിസ്ഥാനത്തിലുള്ള വെയ്റ്റിങ് ചാർജ്.

കാൻസർ രോഗികളെയും 12 വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോൾ കിലോമീറ്ററിന് 2 രൂപ വീതം വാടകയിൽ ഇളവ് അനുമതിക്കണം. ബിപിഎൽ വിഭാഗക്കാരായ രോഗികളുമായി പോകുമ്പോൾ ഡി ലെവൽ ഐസിയു ആംബുലൻസുകളുടെ വാടക നിരക്കിൽ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. സംസ്ഥാന ട്രാൻസ്പോർട് അതോറിറ്റിക്ക് ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് പ്രകാരം പുതിയ വാടക നിരക്ക് ആംബുലൻസുകളിൽ പ്രദർശിപ്പിക്കും

The government has fixed the rent for the ambulances

Next TV

Related Stories
നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

May 9, 2025 09:57 AM

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രം

നിപ; ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്‍റ് സോണുകൾ; വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ...

Read More >>
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

May 9, 2025 09:55 AM

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും ഫലമറിയാം

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; മൊബൈൽ ആപ്പിലും വെബ്‍സൈറ്റുകളിലും...

Read More >>
അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

May 8, 2025 09:20 PM

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ മുതൽ

അഞ്ചാം പീടിക ലജ്നത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ഇരുപതാമത് സ്വലാത്ത് വാർഷികവും മതപ്രഭാഷണവും നാളെ...

Read More >>
കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

May 8, 2025 09:10 PM

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി പ്രഖ്യാപിച്ചു.

കെ.സുധാകരനെ സ്ഥാനത്തുനിന്നും മാറ്റിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജി...

Read More >>
ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

May 8, 2025 09:05 PM

ലോക റെഡ് ക്രോസ്സ് ദിനം ആചരിച്ചു

ലോക റെഡ് ക്രോസ്സ് ദിനം...

Read More >>
പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

May 8, 2025 09:01 PM

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

പള്ളിയില്‍ മോഷണത്തിനിടെ ആസാം സ്വദേശികളായ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി...

Read More >>
Top Stories

Entertainment News