കുറുമാത്തൂർ: സി.ബി.എസ്.ഇ. പാഠപുസ്തകത്തിൽ സ്വന്തം കവിത ഉൾപ്പെട്ടതോടെ ശ്രദ്ധേയയായ കെ.വി. മെസ്നക്ക് കെ.എസ്.എസ്. പി.എ.കുറുമാത്തൂർ മണ്ഡലം കമ്മിറ്റി അനുമോദനം നൽകി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന അപ്പലറ്റ് കമ്മിറ്റി ചെയർമാൻ പി.കൃഷ്ണൻ ഉപഹാരം നൽകി. പി. ദിവാകരൻ അധ്യക്ഷത വഹിച്ചു.

ഒ.വി.ശോഭന, ടി.ടി. ബാലകൃഷ്ണൻ, എം.വി. നാരായണൻ, പി.എം. മാത്യു, ആർ.കെ. ഗംഗാധരൻ, ബി.പി.മോഹനൻ, എ.കെ.ഗംഗാധരൻ,ഡോ: പി സതീശൻ,കെ.ലക്ഷ്മണൻ, കെ.ആർ.ചന്ദ്രശേഖരൻ, എ.കെ.രാധ,എ.കെ.രമ,എവി.വാസുദേവൻ, കെ.കെ ചന്ദ്രൻ സംസാരിച്ചു സി.വി. ബാലചന്ദ്രൻ സ്വാഗതവും പി.പി.പ്രഹ്ളാദൻ നന്ദിയും പറഞ്ഞു.
KV Mesna