ദുബായ് : തളിപ്പറമ്പ മണ്ഡലം കമ്മിറ്റി അബുഹൈൽ ദുബായ് കെഎംസിസി ഓഫീസിൽ വെച്ച് പ്രവർത്തക സംഗമവും , മർഹും പാണക്കാട് ഹൈദരലി തങ്ങൾ , E അഹ്മദ് പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് താഹിർ അലിയുടെ അധ്യക്ഷതയിൽ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് o മൊയ്‌ദു സാഹിബ് ഉത്ഘാടനം ചെയ്തു. ഹൃസ്വ സന്ദർശനത്തിന് ദുബായിൽ എത്തിച്ചേർന്ന തളിപ്പറമ്പ നിയോജകമണ്ഡലം മുസ്ലിംലീഗിന്റെ ജനറൽ സെക്രെട്ടറിയും കെഎംസിസിയുടെ മണ്ഡലം കോഡിനേറ്ററുമായ കൊടിപ്പൊയിൽ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.

നാട്ടിൽ നിന്നെത്തിയ കൊടിപ്പോയിൽ മുസ്തഫസാഹിബിനും, സംസ്ഥാന കെഎംഎംസി വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട o മൊയ്‌ദു സാഹിബിനുള്ള തളിപ്പറമ്പ മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ,പ്രമുഖ വ്യവസായിയും ആജൽ ഗ്രൂപ്പ് എംഡി യുമായ ഒ കെ സിറാജ് കൈമാറി.കെഎംസിസിയുടെ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി റഗ്ദാദ് മുഴിക്കര , ജില്ലാ വൈസ് പ്രസിഡണ്ട് NU ഉമ്മർ കുട്ടി എന്നിവർ ആശംസ പ്രസംഗം നടത്തി .
പരിപാടിക്ക് മണ്ഡലം ഭാരവാഹികളായ അഹ്മദ് കമ്പിൽ, മൊയ്തീൻകുട്ടി , റഫീഖ് പറമ്പിൽ , , ഹൈദർ പൂമംഗലം, ഷാജഹാൻ , ഷമീർ കടമ്പേരി , ബദരി പാറാൽ നേത്രത്വം നൽകി . ആക്ടിംഗ് ജനറൽ സെക്രട്ടറി അൽത്താഫ് സ്വാഗതവും , യൂനസ് സി. കെ .പി നന്ദിയും പറഞ്ഞു.
dubai kmcc