സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു, ഉച്ചയ്ക്ക് 12 മണി  മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം
Feb 11, 2025 03:46 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്തെ ഉയർന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയിൽ 8 മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബർ കമ്മീഷണർ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മെയ് 10 വരെയാണ് നിയന്ത്രണം.

തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിർമ്മാണ മേഖലയിലും റോഡ് നിർമ്മാണ ജോലിക്കാർക്കിടയിലും കർശനമായി സമയക്രമീകരണം നടപ്പാക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്

ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

* പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക. * അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Work hours have been reorganized in the state

Next TV

Related Stories
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

Jul 14, 2025 09:54 PM

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല...

Read More >>
കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്

Jul 14, 2025 09:49 PM

കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്

കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്...

Read More >>
ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക്  യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി

Jul 14, 2025 09:01 PM

ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക് യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക് യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 14, 2025 05:40 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Jul 14, 2025 04:40 PM

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര...

Read More >>
നിര്യാതനായി

Jul 14, 2025 04:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories










News Roundup






//Truevisionall