ചെറിയൂർ ശാഖ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സൗധം പ്രൗഢ ഗംഭീര ചടങ്ങുകളോടെ ചെറിയൂരിന്റെ സംഗമ ഭൂമിയായ കടമ്പൂർ പാറയിൽ പ്രവർത്തനമാരംഭിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് മുഖ്യ പ്രഭാഷണം നടത്തി.ഓഫീസ് കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ പി മുഹമ്മദ്‌കുഞ്ഞി അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി,ഇബ്രാഹീംകുട്ടി തിരുവട്ടൂർ,ഒ പി ഇബ്രാഹീംകുട്ടി മാസ്റ്റർ,പി സാജിത ടീച്ചർ,അഡ്വ.വി പി അബ്ദുൽ റഷീദ്,എം കെ നൗഷാദ്,പി വി അബ്ദുൽ ഷുക്കൂർ,എം എ ഇബ്രാഹീം,ബഷീർ എം പൊയിൽ,അഷ്‌റഫ് പുളുക്കൂൽ,അബ്ദുൽ ഖാദർ അരിപ്പാമ്പ്ര,ജംഷീർ ആലക്കാട് ആശംസ നേർന്നു.
അഡ്വ.കെ വി മുഹമ്മദ്‌കുഞ്ഞി സ്വാഗതവും ഫഖ്റുദ്ദീൻ സി നന്ദിയും പറഞ്ഞു.ഓഫീസ് നിർമ്മാണ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച ബിൽഡിംഗ് കമ്മിറ്റി അംഗങ്ങളെയും ശാഖയിലെ മുതിർന്ന മുസ്‌ലിം ലീഗ് പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.തളിപ്പറമ്പ ഖാഫില കലാസംഘം അവതരിപ്പിച്ച ഇശൽ വിരുന്നും അരങ്ങേറി.
Cheriyur branch Muslim League office