ധർമ്മശാല: ആന്തൂർ നഗരസഭ കാൻസർ പ്രതിരോധ ജനകീയ ക്യാമ്പെയിൻ "ആരോഗ്യം ആനന്ദം" നടത്തി.നഗരസഭാ നാളിൽ നടന്ന ക്യാമ്പെയിൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ വൈസ് ചെയർപേർസൺ വി. സതീദേവി ഉൽഘാടനം ചെയ്തു. മൊറാഴ

ഫിഷറീസ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഹൃദ്യ, പറശ്ശിനിക്കടവ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജാസിം അബ്ദുള്ള എന്നിവർ ക്യാമ്പെയിൻ ലക്ഷ്യങ്ങളെപ്പറ്റി വിശദീകരിക്കുകയും ക്യാൻസർ ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു.തുടർന്ന് നഗരസഭാ ഓഫീസ് പരിസരത്ത് ക്യാൻസർ ബോധവൽക്കരണ മനുഷ്യ ചങ്ങല തീർത്തു.
പരിപാടികളിൽ നഗരസഭ കൗൺസിലർമാർ, ആരോഗ്യ/ആശാ പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
public cancer prevention campaign