ചപ്പാരപ്പടവ: സ്കൂൾ സെൻഡോഫ് ദിനത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കൊപ്പം ചേർന്ന് നിന്ന് ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ. എൻ എസ് എസ് യുണിറ്റിന്റെ കീഴിൽ സമരിറ്റൻ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നടത്തിയ ഭിന്നശേഷി ക്കാരുടെ ഉല്പന്നങ്ങളുടെ വിപണന മേള സ്കൂളിലെ മുഴുവൻ വിദ്യാർഥികളും ഏറ്റെടുക്കുകയായിരുന്നു.

സെൻഡോഫ് ദിനത്തിൽ വിദ്യാർഥികൾ കൈകോർത്തപ്പോൾ അരലക്ഷത്തോളം രൂപയുടെ വിപണനമാണ് നടന്നത്. ചപ്പാരപ്പടവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ സി കെ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ. സമരിറ്റൻ ഡയരക്ടർ ഫാദർ വിനു, അൻവർ ശാന്തിഗിരി, മനീഷ എൻ എസ്, ഷശി മാസ്റ്റർ, ബിജുൽ കെ, റിന്റീന മേരി വി, എന്നിവർ സംസാരിച്ചു.
tudents conducted a marketing fair with products for differently abled people