തളിപ്പറമ്പ:വനിത ക്ഷേമ പ്രവർത്തനമെന്ന മറവിൽ തട്ടിപ്പ് നടത്തി വരുന്നവരുടെ കെണിയിൽ സ്ത്രീകൾ വീഴരുതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ :കെ കെ രത്നകുമാരി പറഞ്ഞു.

പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസി ൻ്റെ പുസ്തക പ്രകാശനവും സമ്പൂർണ്ണ ഹരിത അയൽകൂട്ട പ്രഖ്യാപനവും ഹരിത കർമ്മ സേന അംഗങ്ങൾക്ക് അനുമോദനവും ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു രത്നകുമാരി.
വീട്ടമ്മമാരും, വിദ്യാർത്ഥിനികളുമാണ് തട്ടിപ്പിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവും .ആപത്ത് ഒളിഞ്ഞ് കിടക്കുന്ന പ്രഖ്യാപനം വിശ്വസിച്ച് സ്ത്രീകൾ തട്ടിപ്പ സംഘത്തിന് പിറകെ പോകരുത്.കുടുംബശ്രീ പ്രസ്ഥാനം കേരളത്തിൽ വലിയ പ്രസ്ഥാനമായി ശക്തിയാർജിച്ചിരിക്കുകയാണ്.സ്ത്രീ-പുരുഷ തുല്യതയുടെ ഭാഗമായി സമൂഹത്തിൽ സ്ത്രീകളും കരുത്തും ശക്തിയും തെളിയിച്ചു കഴിഞ്ഞു .എത്തിപിടിക്കാൻ പറ്റാത്ത മേഖലകളിൽ പോലും സ്ത്രീകളുടെ പ്രതിനിധ്യം അനിവാര്യമായി യെന്നും രത്നകുമാരി പറഞ്ഞു.
മുറിയാത്തോടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച് നടന്ന പരിപാടിയിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി ഡി എസ് മെമ്പർ സെക്രട്ടറി പി വി അനിൽകുമാർ ശുചിത്വ പ്രതിഞ്ജചൊല്ലി കൊടുത്തു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ ഹരിതഅയൽക്കൂട്ടപ്രഖ്യാപനം നടത്തി .തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്മാരായ കെ കമലാക്ഷി, ടി ലത എന്നിവർ പ്രസംഗിച്ചു.
പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത സ്വാഗതവും സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു .
adv.k.k.rathnakumari