ചപ്പാരപ്പടവ: ലോക അർബുദ ദിനത്തോടനുബന്ധിച്ച് സ്നേഹ ദാനം കേശദാന ക്യാമ്പ് നടത്തി. ചപ്പാരപ്പടവ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും സമരിറ്റൻ പാലിയേറ്റീവ് കെയറിന്റെയും എസ് ഇ എസ് കോളേജ് ശ്രീകണ്ടാപുരത്തിന്റെയും സഹകരണത്തോടെ നടന്ന ക്യാമ്പിൽ ഇരുപത്തി രണ്ട് വിദ്യാർഥിനികൾ കേശം ദാനം ചെയ്തു.

ചപ്പാരപ്പടവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ അഹമ്മദ് എം പി അധ്യക്ഷത വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനിത കെ. സമരിറ്റൻ ഡയരക്ടർ ഫാദർ വിനു, ഫാദർ അനൂപ്, സുനിത കെ, അൻവർ ശാന്തിഗിരി, മനീഷ എൻ എസ്, മിസ്ന മുഹമ്മദ് എന്നിവർ സംസാരിച്ചു
hair donation camp