ആന്തൂർ നഗരസഭ ശുചിത്വ സംസ്കാര സന്ദേശ ചിത്ര പ്രദർശ്ശനം സംഘടിപ്പിച്ചു.കുട്ടികളിൽ ശുചിത്വ സംസ്കാര സന്ദേശം പ്രചരിപ്പിക്കുന്നതിനായി ശുചിത്വമിഷൻ - ആന്തൂർ നഗരസഭ സംയുക്തമായി പറശ്ശിനിക്കടവ് ഹൈസ്കൂളിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ചു.

മാലിന്യമുക്തം നവകേരളം, സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ നടത്തിയ ചിത്ര രചന മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
ചിത്ര പ്രദർശനം ബഹു. നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പത്മനാഭൻ മാഷ് സ്വാഗതം ആശംസിച്ചു, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ എൽന ജോസഫ് ചിത്രപ്രദർശനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. വികസനകാര്യാ സ്ഥിരം സമിതി ചെയർമാൻ പ്രേമരാജൻ മാഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മാഷ്, നഗരസഭ സെക്രട്ടറി പി എൻ അനീഷ് തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ വൈ പി, ശുചിത്വ മിഷൻ ഇന്റേൺ, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ, അധ്യാപകർ കൂടാതെ 800 ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
andhoor