ചൊറുക്കള : വർദ്ധിച്ച് വരുന്ന ലഹരി,സൈബർ ക്രൈം എന്നിവക്കെതിരെ അധികാരികൾ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടു എസ് എസ് എഫ് കുറുമാത്തൂർ,ചൊറുക്കള സെക്ടറുകൾ സംയുക്തമായി കുറുമാത്തൂർ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ സംഘടിപ്പിച്ചു.

ദിനം പ്രതി വർധിച്ചു വരുന്ന ലഹരി,സൈബർ ക്രൈം തുടങ്ങിയ അക്രമങ്ങൾക്ക് തടയിടാനും സ്കൂളുകളിലും കോളേജുകളിലും സുലഭമാകുന്ന ലഹരി വ്യാപനത്തിന് തടയിടാനും അധികാരികൾ തന്നെ മുന്നിട്ട് ഇറങ്ങണമെന്നും തിന്മകൾക്കെതിരെ പോരാടാൻ മുന്നിലുണ്ടാകുന്ന എസ് എസ് എഫ് ഈ വിഷയത്തിലും കൂടെ ഉണ്ടാകുമെന്നും എസ് എസ് എഫ് പ്രസ്താവിച്ചു.
പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി സീനയ്ക്കും വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനിക്കും നിവേദനം നൽകി. ലഹരിക്കെതിരെ പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാവുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.എസ് എസ് എഫ് കുറുമാത്തൂർ സെക്ടർ സെക്രട്ടറി മിസ്അബ് മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി.
കുറുമാത്തൂർ സെക്ടർ പ്രസിഡന്റ് മുഹമ്മദ് നൂറാനി സ്വാഗതവും ചൊറുക്കള സെക്ടർ ജനറൽ സെക്രട്ടറി അബ്ദുൽ ബാരി നന്ദിയും പറഞ്ഞു. കേരള മുസ്ലീം ജമാഅത് പ്രതിനിധി ഇബ്രാഹിം, എസ് വൈ എസ് നേതാക്കളായ ഉവൈസ് സഖാഫി,മുബഷിർ സഅദി എസ് എസ് എഫ് ഭാരവാഹികളായ ശമ്മാസ്,ജസീർ,ദാനിഷ് എന്നിവർ സംസാരിച്ചു.
SSF with panchayat dharna