പണിമുടക്ക് സ്വന്തം ജീവനക്കാരെ കൊള്ളയടിക്കുന്ന സർക്കാറിനെതിരെ: സെറ്റോ

പണിമുടക്ക് സ്വന്തം ജീവനക്കാരെ കൊള്ളയടിക്കുന്ന സർക്കാറിനെതിരെ: സെറ്റോ
Jan 22, 2025 06:41 AM | By Sufaija PP

തളിപ്പറമ്പ: ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള അരിയർ ഇനത്തിലായി ജീവനക്കാർക്ക് നൽകേണ്ട 65000 കോടി രൂപ കവർന്നെടുത്ത ഇടതു സർക്കാറിനെതിരെയുള്ള പോരാട്ടമാണ് ജനുവരി 22 ലെ പണിമുടക്കെന്നും തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ തിരികെ കിട്ടാനായി ജീവനക്കാരും അധ്യാപകരും പണിമുടക്കിൽ പങ്കാളികളാവണമെന്നും ഡെയ്സ് നോൺ എന്ന ഓലപ്പാമ്പ് കാണിച്ചാൽ ജീവനക്കാർ ഭയക്കില്ലെന്നും സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) തളിപ്പറമ്പ താലൂക്ക് കമ്മറ്റി അഭിപ്രായപ്പെട്ടു.

 പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സെറ്റോ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സെറ്റോ താലൂക്ക് ചെയർമാൻ പി.വി. വിനോദിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ.വി. മഹേഷ്, കെ എൽ ജി എസ് എ ജില്ലാ പ്രസിഡണ്ട് വി. വി . ഷാജി, കെ പി എസ് ടി എ ഉപജില്ലാ പ്രസിഡണ്ട് കെ എസ് വിനീത്, കെ ജി ഒ യു ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു ചെറുവാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സെറ്റോ താലൂക്ക് കൺവീനർ പി.വി. സജീവൻ മാസ്റ്റർ സ്വാഗതവും എം. സനീഷ് നന്ദിയും പറഞ്ഞു. 

പ്രകടനത്തിന് കെ.വി. അബ്ദുൾ റഷീദ്, കെ.വി. മെസ്മർ, കെ.പി.സി. ഹാരിസ്, എ.പ്രേംജി, അനീഷ് ഓടക്കാട്, എ.കെ. ഉഷ, ജസ്റ്റിൻ വർഗ്ഗീസ്, വി.വി. കുബേരൻ നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നല്കി.

Seto

Next TV

Related Stories
അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം: 20000 രൂപ പിഴ ചുമത്തി

Feb 12, 2025 09:26 PM

അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം: 20000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ ഖര - ദ്രവ മാലിന്യസംസ്‌ക്കരണം.20000 രൂപ പിഴ...

Read More >>
നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

Feb 12, 2025 02:54 PM

നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

നിക്കാഹ് കഴിഞ്ഞ് 18കാരി ജീവനൊടുക്കിയ സംഭവം; കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും...

Read More >>
രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

Feb 12, 2025 02:49 PM

രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

രണ്ടാം ക്ലാസ് വിദ്യാർഥിനി കുഴഞ്ഞുവീണ്...

Read More >>
മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടന്നു

Feb 12, 2025 02:46 PM

മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം നടന്നു

മാട്ടൂൽ പഞ്ചായത്ത് എസ്ടിയു മോട്ടോർ തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം...

Read More >>
പോക്സോ കേസിൽ യുവാവിന് 16 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

Feb 12, 2025 02:43 PM

പോക്സോ കേസിൽ യുവാവിന് 16 വർഷം തടവും 1.50 ലക്ഷം രൂപ പിഴയും

പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയും ചെയ്ത യുവാവിന് 16 വർഷം തടവും 1.50 ലക്ഷം...

Read More >>
കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ. അനുമോദിച്ചു

Feb 12, 2025 02:33 PM

കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ. അനുമോദിച്ചു

കെ.വി.മെസ്‌നയെ കെ.എസ്.എസ്.പി.എ....

Read More >>
Top Stories