കുറുമാത്തൂർ പഞ്ചായത്ത് മുയ്യം വരഡൂൽ പതിനൊന്നാം വാർഡിലെ സാരഥി കുടുംബശ്രീയുടെ പന്ത്രണ്ടാം വാർഷികവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. പ്രസിഡന്റ് സുജിത സജിത്തിന്റെ അധ്യക്ഷതയിൽ മോനിഷ രതീഷ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. സമ്മാനദാനവും സ്നേഹ സദ്യയും നടത്തി. രജിത ശ്യംകുമാർ, വിനിത രാമചന്ദ്രൻ, ലീല സുധീർ, സുശീലദാസ് തുടങ്ങിയവർ സംസാരിച്ചു. രൂപ പുരുഷോത്തമൻ സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
kudumbasree