ധർമ്മശാല: ആന്തൂർ നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക വയോജന വാർഡ് സഭ കൽക്കോ ഹാളിൽ വെച്ച് നടന്നു.നഗരസഭ ചെയർമാൻ പി. മുകുന്ദൻ വാർഡ് സഭ യുടെ ഉൽഘാടനം നടത്തി.വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ. വി. പ്രേമരാജൻ അധ്യക്ഷം വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആമിന ടീച്ചർ, ഒമന മുരളീധരൻ, പി കെ. മുഹമ്മദ് കുഞ്ഞി, കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. അനീഷ്, എ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.ബാലകൃഷ്ണൻ, സരോജിനി, ഗോവിന്ദൻ, രാജൻ, കൃഷ്ണൻ, ബാലകൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നഗരസഭയിൽ വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും പ്രശ്നങ്ങളുടെ പരിഹാരങ്ങൾക്ക് വേണ്ടുന്ന പ്രവൃത്തികൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്താമെന്ന് ചെയർമാനും ബന്ധപ്പെട്ട അധികാരികളും സഭയ്ക് ഉറപ്പു നൽകി.
A special ward meeting