ന്യൂഡെല്‍ഹി: ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ റിപ്പോര്‍ട്ടിംഗ് എക്‌സലന്‍സ് അവാര്‍ഡ് മാതൃഭൂമി ലേഖകന്‍ ഒ.കെ. നാരായണന്‍ നമ്പൂതിരിക്ക്. മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി പത്രപ്രവര്‍ത്തന രംഗത്തുള്ള സക്രിയ സാന്നിധ്യവും മികവാര്‍ന്ന പ്രവര്‍ത്തനവുമാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്.
മാതൃഭൂമി പിലാത്തറ ലേഖകനെന്ന നിലയിലും പരിയാരത്ത് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആരംഭം മുതല്‍ മെഡിക്കല്‍ കോളേജ് ലേഖകനായും പ്രവര്‍ത്തിച്ചു വരുന്നു. പരിയാരം പ്രസ് ക്ലബ്ബ് ട്രഷററും പിലാത്തറ പ്രസ്‌ക്ലബ്ബ് സെക്രട്ടെറിയുമാണ്. ജില്ലാ സ്‌കൂള്‍ യുവജനോത്സവങ്ങളിലും സര്‍വ്വകലാശാല കലോത്സവങ്ങളിലും റിപ്പോര്‍ട്ടറായിരുന്നിട്ടുണ്ട്. ഭാര്യ: മായ എന്‍. നമ്പൂതിരി, മക്കള്‍: പരമേശ്വരന്‍, സുബ്രഹ്മണ്യന്‍.
22 ന് ന്യൂഡല്‍ഹി മാധവറാവു സിന്ധ്യ റോഡ് കേരള സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് വാര്‍ഷികാഘോഷം ' ഡല്‍ഹി പൂരം 2024' ല്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കുമെന്ന് ഡല്‍ഹി പൂരം ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍, വൈസ്‌ചെയര്‍മാന്‍ ബാബു പണിക്കര്‍, കെ.രഘുനാഥ് അഡ്വ. ടി.ഗിരീഷ് കുമാര്‍, ആര്‍.ജി.പിള്ള, ശശിധരന്‍ വടശ്ശേരി എന്നിവര്‍ അറിയിച്ചു.
Reporting Excellence Award