വളപട്ടണം: പള്ളിയിൽ വെച്ച് വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. വേലാപുരം തറവാട്ട് അംഗം വി സാദിഖ് (50) ആണ് ഇന്ന് രാവിലെ ആലുപള്ളിയിൽ നിസ്കരിക്കാൻ എത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കബറടക്കം വൈകിട്ട് മന്ന കബർസ്ഥാനിൽ. വളപട്ടണം സ്റ്റേഷൻ റോഡിലെ ആയിഷ ഫർണിച്ചർ സ്ഥാപന ഉടമയാണ്. ഭാര്യ: ഷർമിന. മക്കൾ: ആയിഷ, ആമിന( ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: റഷീദ്, നൗഷാദ്, നിസാർ, സഹീർ, അഫ്സത്ത്, സാജിദ്.
The merchant collapsed and died