---
title: "സംസ്ഥാന എക്‌സൈസ് കലാ കായിക മേളയിൽ കണ്ണൂർ ജില്ല കലാ കിരീടം കരസ്ഥമാക്കി"
english_title: "State Excise Arts and Sports "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/253683/state-excise-arts-and-sports"
published_at: "2024-12-03T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674efe97bbaca_news-card.jpg"
keywords: []
---

# സംസ്ഥാന എക്‌സൈസ് കലാ കായിക മേളയിൽ കണ്ണൂർ ജില്ല കലാ കിരീടം കരസ്ഥമാക്കി

> **Lead Summary:** മലപ്പുറത്തു വെച്ച് നവംബർ 30, ഡിസംബർ 1,2 തീയതികളിലായി നടന്ന സംസ്ഥാന എക്‌സൈസ് കലാ കായിക മേളയിൽ 102 പോയിന്റ് നേടി കണ്ണൂർ ജില്ല കലാ കിരീടം കരസ്ഥമാക്കി.

## Article Content

മലപ്പുറത്തു വെച്ച് നവംബർ 30, ഡിസംബർ 1,2 തീയതികളിലായി നടന്ന സംസ്ഥാന എക്‌സൈസ് കലാ കായിക മേളയിൽ 102 പോയിന്റ് നേടി കണ്ണൂർ ജില്ല കലാ കിരീടം കരസ്ഥമാക്കി.

> കണ്ണൂർ ജില്ല അവതരിപ്പിച്ച "സെൽ നമ്പർ 18" നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ഈ നാടകത്തിലെ അഭിനയത്തിന് കണ്ണൂർ സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രഭുനാഥ്. പി. സി. യെ മികച്ച നടനായി തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/253683/state-excise-arts-and-sports)