തളിപ്പറമ്പ: പട്ടുവം കുടുംബരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ലോക എയ്ഡ്സ് ദിനം ആചരിച്ചു . പട്ടുവം എം ആർ എസ് ഹയർ സെക്കണ്ടറി സ്കുളിൽ വെച്ച് നടന്ന ചടങ്ങിൽ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ ,പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സീനത്ത് മംത്തിൽ,എം സുനിത, പി കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ കെ ഹാമിദ് മാസ്റ്റർ, ടി വി സിന്ധു, പി പി സുകുമാരി ,ഗ്രാമപഞ്ചായത്ത് സെക്രട്ടരി ബിനു വർഗീസ്, പട്ടുവം എഫ് എച്ച് സി യിലെഡോ: അരുൺ ശങ്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ശ്രീകാന്ത് എന്നിവർ സംസാരിച്ചു.
World AIDS Day was celebrated