തളിപ്പറമ്പ്:പട്ടുവം ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ പച്ചക്കറി വികസന പോഷക തോട്ടം കിറ്റ് വിതരണം നടന്നു.പട്ടുവം ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം മുറിയാത്തോട് വെച്ച് ഗ്രാമ പഞ്ചായത്ത പ്രസിഡണ്ട് പി ശ്രീമതി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം സുനിത അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി ആർ ജോൾസ്‌ന, പി പി സുകുമാരി, ടി വി സിന്ധു എന്നിവർ സംസാരിച്ചു.
കൃഷി ഓഫിസർ രാഗിഷ് രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് കെ ബിന്ദു നന്ദിയും പറഞ്ഞു.
Pattuvam Grama Panchayat Krishi Bhavan