തളിപ്പറമ്പ: മഞ്ഞപ്പിത്ത വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പട്ടുവം പഞ്ചായത്ത് പ്രദേശങ്ങളിൽ ഭക്ഷ്യ സാധനങ്ങൾ നിർമ്മിക്കുകയും വിതരണം നടത്തുകയും ചെയ്തു വരുന്ന ഭക്ഷ്യ സുരക്ഷ മേഖലയുമായി ബന്ധപ്പെട്ടവർക്ക് ഭക്ഷ്യ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു . പട്ടുവം ഗ്രാമ പഞ്ചായത്ത് , പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം, കണ്ണൂർ ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചത് .
മുറിയാത്തോട്ടെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന ക്ലാസ്സ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ അസി: കമ്മീഷണർ കെ പി മുസ്തഫ അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ സംസാരിച്ചു. ഫോസ്റ്റാക് ട്രെയിനർ മുഹമ്മദ് ജാഫർ, ഭക്ഷ്യ സുരക്ഷ ഓഡിറ്റർ ജാനി കെ ദാസ് എന്നിവർ ക്ലാസ്സെടുത്തു.
പട്ടുവം കുടുംബ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകാന്ത് സ്വാഗതം പറഞ്ഞു.
പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് നൽകി.
പട്ടുവം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 56 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരികരിച്ചിരുന്നു .
ഇതിൽ 18 പേർ വിദ്യാർത്ഥികമായിരുന്നു .
തളിപ്പറമ്പ് നഗരസഭ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളായിരുന്നു രോഗം ബാധിതരായവർ.
Food safety training was organized