തളിപ്പറമ്പ: 2024 നവംബർ 1 കേരളപ്പിറവി ദിനത്തിൽ, മാലിന്യമുക്ത നവകരണം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത സ്ഥാപനങ്ങളുടെ പ്രഖ്യാപനം തളിപ്പറമ്പ നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ് നിസാർ അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു.
നഗരസഭ പരിധിയിലെ വിവിധ ഓഫീസുകളിൽ ഒക്ടോബർ 28 മുതൽ ഒക്ടോബർ 30 വരെ നടന്ന പരിശോധനയിൽ 80 മാർക്ക് മുകളിൽ സ്കോർ ലഭിച്ച 9 സ്ഥാപനങ്ങളെയാണ് ബഹുമാനപ്പെട്ട ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഹരിത ഓഫീസ്സുകളായി പ്രഖ്യാപിച്ചത്. പരിപാടിയിൽ HI പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.
ജനറൽ സൂപ്രണ്ട് അനീഷ് കുമാർ, റവന്യൂ സൂപ്രണ്ട് ലേഖ പി, ക്ലീൻ സിറ്റി മാനേജർ എ പി രഞ്ജിത് കുമാർ ആശംസ അറിയിച്ചു. നഗരസഭ കൗൺസിലർമാർ, സി. ഡി. എസ്, ഐ. സി. ഡി. എസ്, പോസ്റ്റ് ഓഫീസ്, വാട്ടർ അതോറിറ്റി, കെ. എസ്. ഇ. ബി, വെക്ടർ കൺട്രോൾ ബോർഡ്, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസ്, പി. ഡബ്ല്യു. ഡി റസ്റ്റ് ഹൗസ് എന്നീ സ്ഥാപനമേധാവികളും, നഗരസഭ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.
Thaliparamb Municipal Corporation