തളിപ്പറമ്പ്: കേരള ഫയർ & റെസ്ക്യു സർവീസസ് ഹോം ഗാർഡ്സ് ആൻ്റ് സിവിൽ ഡിഫൻസ് സംസ്ഥാന സ്പോർട്സ് മീറ്റിൽ കണ്ണൂർ റീജിയണിനെ പ്രതിനിധീകരിച്ച് മൽസരിച്ച് മികച്ച നേട്ടം കൈവരിച്ച തളിപ്പറമ്പ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരെയും സിവിൽ ഡിഫൻസ് അംഗങ്ങളേയും ഇന്ന് സ്റ്റേഷൻ അങ്കണത്തിൽ വെച്ച് അനുമോദിച്ചു.
6 സ്വർണ്ണ മെഡൽ അടക്കം ആകെ 22 മെഡലുകൾ സേനാംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും ചേർന്ന് നേടി. ഗ്രേഡ്.അസി. സ്റ്റേഷൻ ഓഫീസർ ജോണി.ടി.പി, ഫയർ & റെസ്ക്യു ഓഫീസർമാരായ രാജീവൻ കെ.വി. ഗിരീഷ്.പി.വി, നിമേഷ്.പി, വിപിൻ .പി , വൈശാഖ് പ്രകാശൻ സിവിൽ ഡിഫൻസ് അംഗങ്ങളായ ഓമന.കെ, ബിനീത.പി.ബി,വിചിത്ര വിനോദ്, റീന സുധി കുമാർ, അഞ്ജു.ടി, വിദ്യ.കെ.വി, സ്വപ്ന ശ്രീനിവാസൻ എന്നിവരാണ് മെഡൽ ജേതാക്കൾ.
മെഡൽ ജേതാക്കൾക്ക് ഇന്ന് ശ്രദ്ധേയമായ അനുമോദനയോഗവും നടത്തി.സ്റ്റേഷനിലെ പാർട് ടൈം സ്വീപ്പറും നിലയത്തിലെ തലമുതിർന്ന ജീവനക്കാരിയുമായ യശോദ .സി ഉദ്ഘാടനം നിർവഹിച്ചത് പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കക്കാടി അദ്ധ്യക്ഷത വഹിച്ചു.
അസി.സ്റ്റേഷൻ ഓഫീസർമാരായ ജയരാജൻ പി.കെ , ടി.പി.ജോണി സീനിയർ ഫയർ & റെസ്ക്യു ഓഫീസർമാരായ സുനിൽകുമാർ .എം.ബി, അബ്ദുള്ള.എം.വി, ഫയർ & റെസ്ക്യു ഓഫീസർ ഗിരീഷ്.പി.വി, സിവിൽ ഡിഫൻസ് അംഗങ്ങളായ ഓമന.കെ, വിചിത്ര വിനോദ്, സുരേഷ്.പി.കെ എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി കെ.വി രാജീവൻ സ്വാഗതവും പ്രിയേഷ്.വി.വി. നന്ദിയും പറഞ്ഞു.
The employees of Thaliparam Fire Rescue Station were felicitated