---
title: "മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി 'ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിനം' പരിപാടി സംഘടിപ്പിച്ചു"
english_title: "A 'Day with Harita Karma Sena'"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/242130/a-day-with-harita-karma-sena"
published_at: "2024-10-12T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a7b61297cd_news-card.jpg"
keywords: []
---

# മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി 'ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിനം' പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൊറാഴ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ ആന്തൂർ നഗരസഭ ഹരിതകർമ്മസേനയോടൊപ്പം ഒരു ദിനം എന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ. ശിവാദസന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കോർഡിനേറ്റർ ബാലകൃഷ്ണൻ മാഷ് സ്വാഗതം ആശംസിച്ചു.

## Article Content

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മൊറാഴ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാർ ആന്തൂർ നഗരസഭ ഹരിതകർമ്മസേനയോടൊപ്പം ഒരു ദിനം എന്ന പരിപാടി പി ടി എ പ്രസിഡന്റ് ശ്രീ. ശിവാദസന്റെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് കോർഡിനേറ്റർ ബാലകൃഷ്ണൻ മാഷ് സ്വാഗതം ആശംസിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് മാലിന്യമുക്തം നവകേരളം ക്യാമ്പയിനിനെ പറ്റി വിശദമായി സംസാരിക്കുകയും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഒരു അവബോധ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. ഹരിതകർമ്മസേന സെക്രട്ടറി സുമ ടി വി ആശംസ അർപ്പിച്ച് സംസാരിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ധന്യ പിവി നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികൾ ഹരിതകർമ്മ സേനയോടപ്പം സംവദിച്ചു. ശേഷം കുട്ടികൾ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് ഹരിതകർമ്മസേനയോടൊപ്പം ഗൃഹ സന്ദർശനം നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/242130/a-day-with-harita-karma-sena)