---
title: "ആന്തൂർ നഗരസഭ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു"
english_title: "Antur Municipality "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/237774/antur-municipality"
published_at: "2024-09-24T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f2ae67403be_news-card.jpg"
keywords: []
---

# ആന്തൂർ നഗരസഭ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **ധർമ്മശാല: **സ്വച്ഛത ഹി സേവ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾക്കും, ഹരിതകർമ്മസേന അംഗങ്ങൾക്കും, സീവേജ് സെപ്റ്റേജ് തൊഴിലാളികൾക്കും ജനറൽ ചെക്കപ്പ്, ജീവിതശൈലി രോഗ പരിശോധന, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു.

## Article Content

**ധർമ്മശാല: **സ്വച്ഛത ഹി സേവ, മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ആന്തൂർ നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾക്കും, ഹരിതകർമ്മസേന അംഗങ്ങൾക്കും, സീവേജ് സെപ്റ്റേജ് തൊഴിലാളികൾക്കും ജനറൽ ചെക്കപ്പ്, ജീവിതശൈലി രോഗ പരിശോധന, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്‌ എന്നിവ സംഘടിപ്പിച്ചു.

ബക്കളം അർബ്ബൻ പി എച്ച് സി യിൽ നടന്ന പരിപാടികൾ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി കെ മുഹമ്മദ്‌ കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി എൻ അനീഷ് സ്വാഗതം ആശംസിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. പി ഉണ്ണികൃഷ്ണൻ, ക്ലീൻ സിറ്റി മാനേജർ അജിത്ത് ടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

ബക്കളം അർബ്ബൻ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ശ്രീ നിമിഷ ജീവിതജന്യ രോഗങ്ങളെപ്പറ്റിയും, പകർച്ചവ്യാധികളെപ്പറ്റിയും, പ്രതിരോധ മാർഗങ്ങളെപ്പറ്റിയും ക്ലാസ്സ്‌ കൈകാര്യം ചെയ്തു. തുടർന്ന് ഡോക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ ചെക്കപ്പ് നടത്തി മരുന്നുകൾ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/237774/antur-municipality)