ആന്തൂർ നഗരസഭ സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾക്ക് തുടക്കം കുറിച്ചു

ആന്തൂർ നഗരസഭ സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾക്ക് തുടക്കം കുറിച്ചു
Sep 20, 2024 02:31 PM | By Sufaija PP

ധർമ്മശാല: സ്വച്ഛത ഹി സേവ, മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പരിപാടികൾ ലോഗോ പ്രകാശനം ചെയ്ത് കൊണ്ട് ആന്തൂർ നഗരസഭ തുടക്കം കുറിച്ചു. ആന്തൂർ നഗരസഭ അങ്കണത്തിൽ വെച്ച് ശുചിത്വ അംബാസിഡർ ശ്രീമതി രജിത മധു ലോഗോ പ്രകാശനം ചെയ്തു കൊണ്ട് ക്യാമ്പയിൻ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ പി മുകുന്ദൻ, സെക്രട്ടറി പി എൻ അനീഷ്, ക്ലീൻ സിറ്റി മാനേജർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാർ, കൗൺസിലേഴ്‌സ്, നഗരസഭ ജീവനക്കാർ, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ് ഡോക്ടർമാർ, ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ലോഗോ പ്രകാശനത്തിൽ പങ്കു ചേർന്നു. തുടർന്ന് കൗൺസിൽ ഹാളിൽ വെച്ച് ചെയർമാൻ പി മുകുന്ദൻ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ സെക്രട്ടറി പി എൻ അനീഷ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ക്ലീൻ സിറ്റി മാനേജർ അജിത് ടി നന്ദി പ്രകാശിപ്പിച്ചു.

സെപ്തബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ വൻ ജനപങ്കാളിതത്തോടെയുള്ള പരിപാടികളും ബോധവൽക്കരണ ക്ലാസുകളും, മെഗാ ശുചീകരണ പ്രവർത്തനങ്ങൾ, ശുചീരണ തൊഴിലാളികൾക്കുള്ള അംഗീകാരവും ആരോഗ്യക്ഷേമ പ്രവർത്തനങ്ങളും തുടങ്ങി മൂന്ന് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പയിൻ പരിപാടികൾ വിഭാവനം ചെയ്തിട്ടുള്ളത്.

ഇതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, വേസ്റ്റ് ടു ആർട്ട് മത്സരം, ബോധവൽക്കരണ ക്ലാസുകൾ, സ്വച്ഛത റാലി, മനുഷ്യ ചങ്ങല, മാലിന്യ സംസ്കരണ ഉപാദികളുടെ പ്രദർശനം, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന, നമസ്തേ സ്കീമിൽ ഉൾപ്പെട്ട തൊഴിലാളികൾ തുടങ്ങിയവർക്ക് മെഡിക്കൽ ക്യാമ്പ്, ആരോഗ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌, ആദരം, പി പി ഇ കിറ്റ് വിതരണം, മെഗാ ക്ലീനിംഗ് ഡ്രൈവ് തുടങ്ങിയ പരിപാടികൾ വരും ദിനങ്ങളിലായി നടത്തുവാൻ തീരുമാനിച്ചു. ഒക്ടോബർ 2ന് ക്ലീനിംഗ് ഡ്രൈവോട് കൂടി സ്വച്ഛത ഹി സേവ ക്യാമ്പയിൻ പരിപാടികൾ സമാപിക്കുകയും മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യും.

Andoor Municipal Corporation has started the Swachhata Hi Seva campaign

Next TV

Related Stories
യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

May 7, 2025 02:46 PM

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി...

Read More >>
പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

May 7, 2025 02:43 PM

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽ

പ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ്...

Read More >>
ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

May 7, 2025 02:40 PM

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 11ന്

ഹജ്ജ് 2025: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ്...

Read More >>
വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

May 7, 2025 01:52 PM

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന് ദാരുണാന്ത്യം

വിവാഹ വീട്ടിൽ ലൈറ്റ് കെട്ടാനുള്ള ശ്രമത്തിനിടെ വീണ് ഇലക്ട്രീഷ്യന്...

Read More >>
വെന്തുരുകി  കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത;  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

May 7, 2025 01:50 PM

വെന്തുരുകി കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വെന്തുരുകി കേരളം; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത; ഇക്കാര്യങ്ങൾ...

Read More >>
പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ സേന

May 7, 2025 01:46 PM

പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ സേന

പുതിയ സംരംഭത്തിന് തുടക്കം കുറിച്ച് ആന്തൂർ നഗരസഭ ഭൂമിക ഹരിത കർമ്മ...

Read More >>
Top Stories