---
title: "പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി തുടങ്ങി"
english_title: "Pattuvam Gram Panchayat Kudumbashree "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236657/pattuvam-gram-panchayat-kudumbashree"
published_at: "2024-09-19T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ec3f83448ac_news-card.jpg"
keywords: []
---

# പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  സി ഡി എസ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി തുടങ്ങി. തളിപ്പറമ്പ ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളിൽ നിന്നും മാതൃക സി ഡി എസ് ആയി പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് . ഇതിൻ്റെ ഭാഗമായാണ് സുസ്ഥിരമായി സി ഡി എസിനെ നിലനിർത്തുന്നതിനു വേണ്ടി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ സി ഡി എസ് അംഗങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .

## Article Content

**തളിപ്പറമ്പ: ** പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് അംഗങ്ങൾക്കുള്ള പരിശീലന പരിപാടി തുടങ്ങി. തളിപ്പറമ്പ ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളിൽ നിന്നും മാതൃക സി ഡി എസ് ആയി പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് . ഇതിൻ്റെ ഭാഗമായാണ് സുസ്ഥിരമായി സി ഡി എസിനെ നിലനിർത്തുന്നതിനു വേണ്ടി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ സി ഡി എസ് അംഗങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .

മുറിയാത്തോട്ടെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടി പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ പി പി സജിത അധ്യക്ഷത വഹിച്ചു . പട്ടുവം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മെമ്പർ സെക്രട്ടരി പി വി അനിൽകുമാർ സ്വാഗതവും കുടുംബശ്രീ സി ഡി എസ് വൈസ് ചെയർപേഴ്സൺ കെ വി വിനിത നന്ദിയും പറഞ്ഞു . കുടുംബശ്രീ ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ മാരായ കെ റീന, കെ സുനിൽ എന്നിവർ പരിശീലനം നല്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236657/pattuvam-gram-panchayat-kudumbashree)