---
title: "വാഹനാപകടത്തിൽ സിപിഎം നേതാവ് ടി.ബാലകൃഷ്ണന് പരിക്കേറ്റു"
english_title: "CPM leader T. Balakrishnan was injured in a car accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/227780/cpm-leader-t-balakrishnan-was-injured-in-a-car-accident"
published_at: "2024-08-12T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ba33c17f9fc_acci.jfif"
keywords: []
---

# വാഹനാപകടത്തിൽ സിപിഎം നേതാവ് ടി.ബാലകൃഷ്ണന് പരിക്കേറ്റു

> **Lead Summary:** **തളിപ്പറമ്പ : **വാഹനാപകടത്തിൽ സി.പി.ഐ. (എം) തളിപ്പറമ്പ ഏരിയ കമ്മറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡണ്ടുമായ ടി. ബാലകൃഷ്ണനും കൂടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകനായ സന്ദീപിനും പരിക്കേറ്റു .

## Article Content

**തളിപ്പറമ്പ : **വാഹനാപകടത്തിൽ സി.പി.ഐ. (എം) തളിപ്പറമ്പ ഏരിയ കമ്മറ്റി അംഗവും തളിപ്പറമ്പ് സഹകരണ ആശുപത്രി പ്രസിഡണ്ടുമായ ടി. ബാലകൃഷ്ണനും കൂടെ ഉണ്ടായിരുന്ന സിപിഎം പ്രവർത്തകനായ സന്ദീപിനും പരിക്കേറ്റു .

തളിപ്പറമ്പ ഏരിയ കമ്മറ്റി ഓഫീസിൽ ജോലി ചെയ്യുന്ന സന്ദീപിൻ്റെ സ്കൂട്ടറിൽ ബാലകൃഷ് ൻ വീട്ടിലേക്ക് പോകുന്നതിനിടെ കൂവോട് വെച്ച് മറ്റൊരു ഇരുചക്ര വാഹനം ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബാലകൃഷ്ണനെയും സന്ദീപിനെയും മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/227780/cpm-leader-t-balakrishnan-was-injured-in-a-car-accident)