ചെറുകുന്ന് : നാടൻ രുചികളും നാട്ടറിവുകളും പകർന്ന് ചെറുകുന്ന് പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കർക്കിടക ഫെസ്റ്റ്. വിവിധ തരത്തിലുള്ള പായസങ്ങൾ ആയിരുന്നു ഫെസ്റ്റിന്റെ മുഖ്യ ആകർഷണം. ചെറുകുന്ന് പഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കർക്കിടക ഫസ്റ്റ് സംഘടിപ്പിച്ചത്.
പ്രസിഡണ്ട് ടിനീഷ ഉദ്ഘാടനം ചെയ്തു. ചക്ക പായസം, ചെറുപയർ ഉലുവ ഗോതമ്പ് തുടങ്ങിയവ കൊണ്ടുണ്ടാക്കിയ പായസമെല്ലാം ഫെസ്റ്റിന്റെ പ്രധാന ആകർഷണം ആയിരുന്നു. ഇലക്കറികളും അവ കൊണ്ടുണ്ടാക്കിയ വിവിധ വിഭവങ്ങളും ഒപ്പം പലഹാരങ്ങളും കാർഷികോല്പന്നങ്ങളും ഫെസ്റ്റിവൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർക്കിടക ഉലുവ കഞ്ഞിയും ഉണ്ട്. 9, 12, 13 തീയതികളിലായി മൂന്ന് ദിവസങ്ങളിലാണ് ഫെസ്റ്റ് നടക്കുന്നത്.
Karkitaka Fest was organized