---
title: "തളിപ്പറമ്പിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിലായി, കാറും പിടിച്ചെടുത്തു"
english_title: "Four youths were caught with MDMA in Taliparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/225484/four-youths-were-caught-with-mdma-in-taliparamb"
published_at: "2024-08-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66af2bf757a92_new-copyyy-(1).jpg"
keywords: []
---

# തളിപ്പറമ്പിൽ എം ഡി എം എയുമായി നാല് യുവാക്കൾ പിടിയിലായി, കാറും പിടിച്ചെടുത്തു

> **Lead Summary:** തളിപ്പറമ്പ്: എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ പിടികൂടിയത്. 

## Article Content

തളിപ്പറമ്പ്: എം.ഡി.എം.എയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസുമാണ് ഇവരെ പിടികൂടിയത്. 

പയ്യോളി കീഴൂരിലെ എലവന്‍മീത്തല്‍ വീട്ടില്‍ ഇ.എം.ഇസ്മായില്‍(21), ചോമ്പാല കുഞ്ഞിപ്പള്ളിയിലെ എം.പി.ശരത്(26), വടകര എയ്ത്തല പഴയപുര വളപ്പില്‍ കീരീന്റെ വളപ്പില്‍ പി.വി.മുഹമ്മദ് ഷനില്‍(22), വടകര ചോറോട് ഈസ്റ്റ് വെങ്ങേരി മീത്തല്‍ വീട്ടില്‍ പി.സി.നഫ്‌നാസ്(23) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ.ബി 8529 സ്വിഫ്റ്റ് കാറും പോലീസ് പിടിച്ചെടുത്തു.

ഇന്നലെ രാത്രി 10.30 ന് മന്നയില്‍ സയ്യിദ് നഗര്‍-അള്ളാംകുളം റോഡില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ചുവെച്ച നിലയിലാണ് 30,000 രൂപ വിലവരുന്ന 11.507 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. റൂറല്‍ പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗമായ ഡാന്‍സാഫ് ടീം ഏറെ നാളായി ഇവരെ പിന്തുടര്‍ന്നുവരികയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/225484/four-youths-were-caught-with-mdma-in-taliparamb)