---
title: "കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു;  പൊക്കുണ്ട് യൂണിറ്റ് ജേതാക്കൾ"
english_title: "kurumathoor sector sahityotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220567/kurumathoor-sector-sahityotsav"
published_at: "2024-07-17T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669741ceeee53_news-card.jpg"
keywords: []
---

# കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു;  പൊക്കുണ്ട് യൂണിറ്റ് ജേതാക്കൾ

> **Lead Summary:** തഖ് വ നഗർ: എസ് എസ് എഫ് മുപ്പത്തൊന്നാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനവും എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി റസീൻ അബ്ദുല്ല സന്ദേശ പ്രഭാഷണവും നടത്തി.

## Article Content

തഖ് വ നഗർ: എസ് എസ് എഫ് മുപ്പത്തൊന്നാമത് കുറുമാത്തൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന സംഗമത്തിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ടി.കെ.ഡി മുഴപ്പിലങ്ങാട് ഉദ്ഘാടനവും എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി റസീൻ അബ്ദുല്ല സന്ദേശ പ്രഭാഷണവും നടത്തി.

രണ്ട് ദിവസങ്ങളിലായി തഖ് വാ നഗറിൽ വെച്ച് നടന്ന കലാ മത്സരങ്ങളിൽ ആറു യൂണിറ്റുകളെ മറികടന്ന് പൊക്കുണ്ട് യൂണിറ്റ് കലാ കിരീടം നേടി. അതിരിയാട് യൂണിറ്റ് , കൂനം യൂണിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ശനിയാഴ്ച വൈകീട്ട് നടന്ന സമാപന സംഗമം താജുദ്ദീൻ ജൗഹരിയുടെ അധ്യക്ഷതയിൽ ഹംസ ബാഖവി ഉദ്ഘാടനം ചെയ്തു.

ജേതാക്കൾക്കുള്ള കലാകിരീടം ഷംസുദ്ധീൻ സഖാഫി കൂനം കൈമാറി. ഡിവിഷൻ സെക്രട്ടറി സിറാജ് മുതുകുട അനുമോദന പ്രഭാഷണം നടത്തി. മുബഷിർ സഅദി ,സിനാൻ നൂറാനി എന്നിവർ സംസാരിച്ചു. മുഹമ്മദ് നൂറാനി സ്വാഗതവും ഷമ്മാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220567/kurumathoor-sector-sahityotsav)