---
title: "ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു, പെരുവണ യൂണിറ്റ് ജേതാക്കളായി"
english_title: "Chapparapadav Sector sahityotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/220518/chapparapadav-sector-sahityotsav"
published_at: "2024-07-16T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669698e7a58df_news-card.jpg"
keywords: []
---

# ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു, പെരുവണ യൂണിറ്റ് ജേതാക്കളായി

> **Lead Summary:** **ചപ്പാരപ്പടവ് : **വേരുകളിൽ തണൽ തളിർക്കുന്നു എന്ന പ്രമേയത്തിൽ എസ് എസ് എഫ് 31മത് എഡിഷൻ ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ് ജൂലൈ 12,13 ന് പെരുമാളബാദിൽ സമാപിച്ചു. പെരുവണ യൂണിറ്റ് ജേതാക്കളായി ചപ്പാരപ്പടവ്, പെരുമാളാബാദ്, യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.പ്രശസ്ത എഴുത്തുകാരൻ ജിനേഷ് കുമാർ എരമം ഉത്ഘാടനം ചെയ്തു.

## Article Content

**ചപ്പാരപ്പടവ് : **വേരുകളിൽ തണൽ തളിർക്കുന്നു എന്ന പ്രമേയത്തിൽ എസ് എസ് എഫ് 31മത് എഡിഷൻ ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ് ജൂലൈ 12,13 ന് പെരുമാളബാദിൽ സമാപിച്ചു. പെരുവണ യൂണിറ്റ് ജേതാക്കളായി ചപ്പാരപ്പടവ്, പെരുമാളാബാദ്, യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.പ്രശസ്ത എഴുത്തുകാരൻ ജിനേഷ് കുമാർ എരമം ഉത്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി സാലിം പാമ്പുരത്തി സന്ദേശ പ്രഭാഷണം നടത്തി. സമാപന സംഗമം സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ ഹകീം സഅദി ഉത്ഘാടനം ചെയ്തു. എസ് ജെ എം ചപ്പാരപ്പടവ് റൈഞ്ചു പ്രസിഡന്റ്‌ കാനങ്ങാട് മുഹമ്മദ്‌ മുസ്‌ലിയാർ ടീമുകളുടെ ഫലം പ്രഖ്യാപിച്ചു.

എ വി അബ്ദുറഹ്മാൻ ഹിശാമി, അബ്ദുറഹ്മാൻ സഅദി പുഞ്ചാവി, ഒ. അബ്ദുൽ ഖാദർ ഹാജി, അബ്ദുൽ സലാം എം ബി, ജുനൈദ് ഒ സി,അബ്ദുൽ റഷീദ് കൊട്ടില, സകരിയ ഒ സി, മുഹമ്മദ്‌ കുഞ്ഞി ബാഖവി സംബന്ധിച്ചു. അബ്ദുല്ല സി എം സ്വാഗതാവും മൻസൂർ മദനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/220518/chapparapadav-sector-sahityotsav)