പരിയാരം മെഡിക്കൽ കോളജിന് സമീപം എസ് വൈ എസ് നിർമ്മിച്ച സാന്ത്വന കേന്ദ്രം ജൂലൈ 14 ഞായറാഴ്‌ച ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നാടിന് സമർപ്പിക്കും. ഇരുപത് വർഷത്തിലേറെയായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് നടത്തി വരുന്ന സാന്ത്വന സേവന പ്രവർത്തനങ്ങളുടെ സ്ഥിര സംവിധാനമായാണ് സാന്ത്വന കേന്ദ്രം ആരംഭിക്കുന്നത്.
തളിപ്പറമ്പ് അൽ മഖറുസ്സുന്നിയ്യയുടെ സഹകരണത്തോടെ എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സാന്ത്വന കേന്ദ്രം നിർമ്മിച്ചത്. മയ്യിത്ത് പരിപാലനം, സാന്ത്വനം വളണ്ടിയർമാരുടെ സേവനം, ആംബുലൻസ് സർവ്വീസ്, ഡോർമെറ്ററി, ഡയാലിസിസ് സെൻ്റർ, ഫാർമസി, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഘട്ടം ഘട്ടമായി ഇവിടെ ലഭ്യമാക്കുന്നത്.കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നായി പരിയാരം മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സാന്ത്വന കേന്ദ്രത്തിലെ സേവനങ്ങൾ ഉപയോഗപ്പെടും.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പട്ടുവം കെപി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി സന്ദേശ പ്രഭാഷണവും പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. അഡ്‌മിനിസ്ട്രേഷൻ ബ്ലോക്ക് കർണാടക നിയമസഭ സ്‌പീക്കർ യു ടി ഖാദർ ഉദ്ഘാടനം ചെയ്യും. ഡോർമെറ്ററിയുടെ ഉദ്ഘാടനം കേരള സ്പോർട്‌സ് - ഹജ്ജ് - വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിക്കും.
കേരള രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഓഡിറ്റോറിയത്തിന്റെയും കെ സുധാകരൻ എം പി ഡയാലിസിസ് ബ്ലോക്കിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കും. ഫാർമസി ഉദ്ഘാടനം എം വിജിൽ എംഎൽഎ യും സപ്ലിമെൻ്റ് പ്രകാശനം കിയാൽ ഡയരക്ടർ ഹസ്സൻ കുഞ്ഞും നിർവ്വഹിക്കും. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി നിസാർ അതിരകം റിപ്പോർട്ട് അവതരിപ്പിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ത്വാഹ തങ്ങൾ സഖാഫി കുറ്റ്യാടി, അബ്ദുറഹ്മാൻ മുസ്‌ലിയാർ പരിയാരം, എ പി അബ്ദുൽ ഹകീം അസ്‌ഹരി കാന്തപുരം, ഷാഫി സഅദി കർണാടക എന്നിവർ പ്രഭാഷണം നടത്തും.
എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ, ചെറുതാഴം ഗ്രാമ പഞ്ചയത്ത് പ്രസിഡണ്ട് ശ്രീധരൻ, മുൻ എം എൽ എ ടി വി രാജേഷ്, അഡ്വ മാർട്ടിൻ ജോർജ്, അഡ്വ. അബ്ദുൽ കരീം ചേലേരി,പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.കെ സുദീപ്, പരിയാരം മെഡിക്കൽ കോളേജ് പോലീസ് സർജൻ ഡോ. സന്തോഷ് ജോയ്, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി പി പി അബ്ദുൽ ഹകീം സഅദി സംബന്ധിക്കും. പട്ടുവം കെപി അബുബക്കർ മുസ്‌ലിയാർ, പി പി അബ്ദുൽ ഹകീം സഅദി, കെ അബ്ദുൽ റഷീദ് മാസ്റ്റർ, അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, എം ടി നിസാർ അതിരകം, ബി എ അലി മൊഗ്രാൽ, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
SYS Swantana Kendram