മുണ്ടേരി : കേരള സംസ്ഥാന ഗവൺമെൻ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും നോക്ക് കുത്തിയാക്കി വികസന വിരുദ്ധ സമീപനം സ്വീകരിക്കുന്ന നടപടികൾക്കെതിരെ എൽ.ജി.എം.എൽ ജൂലൈ 20 ന് നടത്തുന്ന കലക്ട്രേറ്റ് മാർച്ചിൻ്റെ ഭാഗമായി മുണ്ടേരി പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഒപ്പു മതിൽ നടത്തി. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ പാർട്ടി നേതാക്കൾ സമര സംഗമത്തിൽ പങ്കെടുത്തു.
2023-24 വർഷത്തെ പൂർത്തീകരിച്ച പദ്ധതികളുടെ 2928 കോടി രൂപ നൽകാതെ ലാപ് സാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വീർപ്പുമുട്ടിക്കുകയാണ് സർക്കാർ. 2024- 25 വർഷത്തെ പദ്ധതികൾ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പുകൾ, ഗ്രാമസഭകൾ, വികസന സെമിനാർ എന്നിവ സംഘടിപ്പിച്ച് കരട് വികസന രേഖ സമർപ്പിച്ചെങ്കിലും അവയൊന്നും നടപ്പിലാക്കാൻ സാധിക്കാതെ ജനപ്രതിനിധികൾ ജനങ്ങളുടെ കണ്ണിൽ ശത്രുക്കളായി മാറിയിരിക്കയാണ്.
പെട്രോൽ ലിറ്ററിന് 2 രൂപ സെസ് ഏർപ്പെടുത്തി ക്ഷേമ പെൻഷൻ മുടങ്ങില്ല എന്ന് ആണയിട്ട വർ 7 മാസക്കാലം പെൻഷൻ വിതരണം ചെയ്തിട്ടില്ല. ലൈഫ് ഭവന പദ്ധതി താളം തെറ്റി. ഡയലിസിസ് ചെയ്യേണ്ടുന്ന രോഗികൾക്ക് പോലും കാരുണ്യ പദ്ധതികൾ വഴി സഹായങ്ങൾ ലഭിക്കുന്നത് നിർത്തൽ ചെയ്തിരിക്കയാണ്. നേരത്തെ പാവപ്പെട്ട രോഗികളുടെ ഡയലിസിസ് ചെയ്ത കോടികൾ കൊടുക്കാതെ ഡയലിസിസ് സെൻ്റർ പോലും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കയാണ്.
പൊതു വിതരണ സൃംഖല തകർക്കുകയും മാവേലി ഷോപ്പിൽ പോലും സാധനങ്ങൾ കിട്ടാകനിയാവുകയും ചെയ്യുമ്പോൾ അന്യായമായ ധൂർത്ത് നടത്തുകയാണ്. പഞ്ചായത്ത് മെമ്പർ പി.പി മുഹമ്മദലി അധ്യക്ഷതയിൽ നടന്ന ഒപ്പ് മതിൽ ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറി അഡ്വ:എം.പി മുഹമ്മദലി ഉൽഘാടനം ചെയ്തു. മുസ്ലിംലീഗ് കണ്ണൂർ മണ്ഡലം ട്രഷറർ പിസി അഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നടത്തി , മണ്ഡലം മുസ്ലിംലീഗ് ഭാരവാഹികളായ കെ.പി സലാം ,പി.കെ റിയാസ് , പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് പി.സി കുഞ്ഞിമുഹമ്മദ് ഹാജി , ട്രഷറർ സി.വി മുസ്തഫ , വൈസ് പ്രസിഡന്റ് റഹ്മാൻ കണിയാരത്ത് , സെക്രട്ടറി എം മുഹമ്മദലി , ബ്ലോക്ക് മെമ്പർ കെ.വി കബീർ സംസാരിച്ചു , നേതാക്കളായ ടി.വി മുസ്തഫ ഹാജി ,പി.സി നൗഷാദ് , ഇസ്മായിൽ ഹാജി പടന്നോട്ട് , പിസി ഷബീർ , പി.സി ഇബ്രാഹിം , എം.വി മുസ്തഫ ,ഹാഷിം ടി.പി , ഷബീർ പള്ളിക്കച്ചാലിൽ , അബ്ദുൽ റഷീദ് കോളിൽമുല , ടി.പി സുലൈമാൻ , മുഹമ്മദ് പന്നിയോട്ട് ,നാസർ ഉത്തക്കൻ ,കെ.എം നൗഷാദ് പുറവൂർ ,അഷ്‌റഫ് പുന്നക്കൽ , പി.സി നിയാസ് കുടുക്കിമൊട്ട , സി.പി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു , പി അഷ്‌റഫ് കാഞ്ഞിരോട് സ്വാഗതവും വി.വി മുംതാസ് നന്ദിയും പറഞ്ഞു.
a signature wall was organized