തളിപ്പറമ്പ് നഗരത്തിൽ നടത്തിയ പരിശോധനയിൽ അര ടണ്ണിലധികം ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും അയ്യായിരത്തിലധികം 300 മില്ലി ലിറ്റർ നിരോധിത വെള്ളക്കുപ്പികളും പിടിച്ചെടുത്തു. തളിപ്പറമ്പിലെ പ്രസ്റ്റീജ് പ്ലാസ്റ്റിക് സൊല്യൂഷൻ, ബിസ്മി മാർക്കറ്റിങ്ങ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് അഞ്ഞൂറ്റി ഇരുപത് കിലോ നിരോധിതഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
ബിസ്മിമാർക്കറ്റിങ്ങ് കമ്പനിയുടെ ഗോഡൗണിൽ നിന്നാണ് കാറ്ററിംഗ് ഏജൻസികൾക്ക് വിൽക്കുന്നതിനായി രഹസ്യമായി ശേഖരിച്ചു വെച്ച 5000 ത്തിലധികം നിരോധിത300 മില്ലി ലിറ്റർ കുടിവെള്ള കുപ്പികൾ പിടികൂടിയത്.നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ആവരണം ഉള്ള പേപ്പർ കപ്പുകൾ, തെർമോകോൾ പ്ലേറ്റുകൾ, ഗാർബേജ് ബാഗുകൾ എന്നിവയാണ് പ്രസ്റ്റീജ് പാക്കിംഗ് സൊല്യൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടിച്ചെടുത്തത്.
\എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ പി പി .അഷ്റഫ്,നിതിൻ വത്സൻ,തളിപ്പറമ്പ് നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രമ്യ കെ എം ലതീഷ് പി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
seizes 5000 bottles of drinking water and banned plastic products from Thaliparamb