---
title: "ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, 5 പേർക്ക് പരിക്ക്"
english_title: "Accident at alakkod "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/212991/accident-at-alakkod"
published_at: "2024-06-18T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66716ed93a235_IMG-20240618-WA0109.jpg"
keywords: []
---

# ആലക്കോട് കാർത്തികപുരത്ത് ബസ്സും കാറും കൂട്ടിയിടിച്ച് യുവതി മരിച്ചു, 5 പേർക്ക് പരിക്ക്

> **Lead Summary:** ആലക്കോട്: ഉദയഗിരി കാർത്തികപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. അസ്ലഹ ആണ് മരിച്ചത് കാറോടിച്ചിരുന്ന അസ്ലലയുടെ ഭർത്താവ് ബഷാർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്നുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 

## Article Content

ആലക്കോട്: ഉദയഗിരി കാർത്തികപുരത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. അസ്ലഹ ആണ് മരിച്ചത് കാറോടിച്ചിരുന്ന അസ്ലലയുടെ ഭർത്താവ് ബഷാർ ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്നുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 

ഇന്ന് ഉച്ചയ്ക്ക് 3:00 മണിയോടെ ആയിരുന്നു അപകടം. മണക്കടവിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും എതിർ ദിശയിൽ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബഷാറിന്റെ സഹോദരി ഷഫ, ഭർത്താവ് ഫൈസൽ, മുഹമ്മദ്‌, അബ്ദുറഹിമാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.

മണക്കടവിലെ നീലക്കയം വെള്ളച്ചാട്ടം കാണാൻ വേണ്ടി പുറപ്പെട്ട സംഘത്തിൽ ഉണ്ടായിരുന്നവരാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/212991/accident-at-alakkod)