ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ജൂൺ ഒന്നിന്

ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ജൂൺ ഒന്നിന്
May 30, 2024 07:21 PM | By Sufaija PP

ചപ്പാരപ്പടവ്: ചപ്പാരപ്പടവ് ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ജൂൺ ഒന്നിന് എൻ എസ് എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിക്കും. ജില്ലയിലെ ഹയർ സെക്കന്ററി സ്കൂളുകളിൽ പാഠ്യപാഠ്യേതര മികവിൽ മുന്നിൽ നിൽക്കുന്ന ചപ്പാരപടവ് ഹയർ സെക്കന്ററി സ്കൂളിലെ സഹപാഠിയ്ക്ക് വേണ്ടി ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒടുവള്ളിയിലാണ് വീട് പണിതത്. ഈ വിദ്യാർത്ഥിനിയുടെ അച്ഛൻ മൂന്ന് വർഷം മുമ്പ് കരൾ രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു.

ഒരു സഹോദരി കൂടെയുള്ള വിദ്യാർത്ഥിനിയുടെ അമ്മ കൂലിപ്പണി ചെയ്താണ് കുടുംബം കഴിയുന്നത്. നാടുകാണി സബ്‌സ്റ്റേഷനിൽ നിന്നും അരങ്ങം സബ്‌സ്റ്റേഷനിലേയ്ക്ക് പോകുന്ന കെ എസ് ഇ ബിയുടെ എച്ച് ടി ലൈനിന്റെ താഴെ ചെറിയ കുടിൽ കെട്ടിയായിരുന്നു കുടുംബം താമസിച്ചിരുന്നത്. അപകടകരമാം വിധം കൂര കെട്ടിയത് കാരണം അടിയന്തിരമായി മാറി താമസിക്കുവാൻ കെ എസ് ഇ ബി അധികൃതർ ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിനെ ചികിൽസിച്ചതിന്റെ ഭാഗമായുള്ള ഭീമമായ ലോണിന്റെ തിരിച്ചടവിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബത്തെ പറ്റി ചപ്പാരപ്പടവ് ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടിയാണ് സ്കൂൾ അധികൃതരെ വിവരം അറിയിക്കുന്നത്. സ

ഹപാഠിക്കൊരു വീടെന്ന സ്വപ്നത്തിന് സ്കൂൾ എൻ എസ് എസ് യുണിറ്റ് മുന്നിട്ടിറങ്ങിയപ്പോൾ മുഴുവൻ വിദ്യാർഥികളും അധ്യാപകരും പി. ടി. എ. യും, മത, രാഷ്ട്രിയ, സാമൂഹിക മണ്ഡലത്തിലെ സുമനസ്സുകളും കൈ കോർക്കുകയായിരുന്നു. ഫണ്ട് സമാഹാരണത്തിന് വേണ്ടി നടത്തിയ ബിരിയാണി ചലഞ്ചിൽ രണ്ടായിരത്തിലധികം പേര് ഓർഡർ നൽകി സഹകരിച്ചു. 2024 ജനുവരി 27 ആരംഭിച്ച വീട് പണി 126 ദിവസം കൊണ്ടാണ് പൂർത്തീകരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കണ്ണൂർ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കും തല വെഞ്ചരിപ്പ് കർമ്മം നിർവഹിക്കും.

ചപ്പാരപാടവ പഞ്ചായത്ത് പ്രസിഡന്റ്‌ സുനിജ ബാലകൃഷ്ണൻ, പരിയാരം പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ പി ,റീജനൽ ഡെപ്യൂട്ടി ഡയരക്ടർ മണികണ്ഠൻ കെ ആർ, സ്കൂൾ മാനേജർ എം പി അസൈനാർഹാജി, എൻ എസ് എസ് ജില്ല കോർഡിനേറ്റർ ശ്രീധരൻ മാസ്റ്റർ, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഉനൈസ് എരുവാട്ടി, വാർഡ് മെമ്പർ വിനീത പി, നസീറ പി, ആർ പി സി മനോജ്‌ കുമാർ കെ, പി എ സി മെമ്പർ ഫിറോസ് ടി അബ്ദുള്ള, ഫാദർ ജോർജ് ആയല്ലൂർ, കായക്കൂൽ മമ്മു, പി ടി എ പ്രസിഡന്റ് സെബാസ്റ്റ്യൻ എളുകുന്നേൽ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിൽ സ്കൂൾ എൻ എസ് എസ് കോ ഓർഡിനേറ്റർ അനിതാ കൂന്താനം റിപ്പോർട്ട്‌ അവതരിപ്പിക്കും . സ്കൂൾ പ്രിൻസിപ്പാൾ എം പി അഹമ്മദ്‌ സ്വാഗതവും, അൻവർ കെ പി നന്ദിയും പറയും.

Chapparapadav Higher Secondary School NSS Unit

Next TV

Related Stories
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

Sep 7, 2024 08:54 PM

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍...

Read More >>
വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

Sep 7, 2024 08:43 PM

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി റിമാൻഡിൽ

വനിതാ സൊസൈറ്റിയിൽ ഒന്നര കോടിയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി...

Read More >>
ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

Sep 7, 2024 08:39 PM

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ മുസ്തഫ

ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണം; കോടിപ്പോയിൽ...

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 07:06 PM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

Sep 7, 2024 06:59 PM

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍ ഫെഡ്

സപ്ലൈകോ വില വര്‍ധിപ്പിച്ച സബ്സിഡി സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കി കണ്‍സ്യൂമര്‍...

Read More >>
യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

Sep 7, 2024 06:57 PM

യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച്...

Read More >>
Top Stories