---
title: "കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു"
english_title: "The police registered a case against her husband and relatives"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/207666/the-police-registered-a-case-against-her-husband-and-relatives"
published_at: "2024-05-26T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652d5c043108_Untitled-2_web.jpg"
keywords: []
---

# കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്:** കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ആന്തൂര്‍ കോടല്ലൂരിലെ സോപാനം വീട്ടില്‍ ശാലിനിയുടെപരാതിയിലാണ് കേസ്.

## Article Content

**തളിപ്പറമ്പ്:** കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ആന്തൂര്‍ കോടല്ലൂരിലെ സോപാനം വീട്ടില്‍ ശാലിനിയുടെപരാതിയിലാണ് കേസ്.

2002 ഫെബ്രുവരി 6 ന് വിവാഹിതരായ ശാലിനി ഭര്‍ത്താവ് പ്രേമരാജന്റെ കോല്‍മൊട്ടയിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടയില്‍ ഭര്‍തൃമാതാവും മഴുരില്‍ താമസിക്കുന്ന ഭര്‍തൃ സഹോദരി പ്രീതയും സഹോദരിയുടെ ഭര്‍ത്താവ് ഗിരീഷും ചേര്‍ന്ന് നിസാര കാരണങ്ങള്‍ പറഞ്ഞും വിവാഹസമയത്ത് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി വില്‍പ്പന നടത്തുകയും സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/207666/the-police-registered-a-case-against-her-husband-and-relatives)