അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളിൽ പോലീസ് ജാഗ്രത പുലർത്തണം: വനിതാ കമ്മീഷൻ
May 25, 2024 03:20 PM | By Sufaija PP

കണ്ണൂർ : അതീവ ഗുരുതരമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതികളില്‍ നിയമം അനുശാസിക്കും വിധം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു. കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.

ഗുരുതരമായ ശാരീരിക ഉപദ്രവങ്ങളും പരിക്കുകളും ഏല്‍ക്കുന്ന തരത്തിലുള്ള പീഡനങ്ങള്‍ ഉണ്ടാകുകയും വധശ്രമം ഉള്‍പ്പെടെ നടത്തി എന്ന ആരോപണവുമായി പൊലീസിനെ സമീപിക്കുകയാണെങ്കില്‍ കൃത്യമായ അന്വേഷണം നടത്തി ആരോപണം ബോധ്യപ്പെടുന്നപക്ഷം ആ നിലയില്‍ കേസ് എടുക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

തൊഴിലിടത്തില്‍ പത്തില്‍ കൂടുതല്‍ ജീവനക്കാരോ തൊഴിലാളികളോ സേവനം അനുഷ്ഠിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാപനത്തില്‍ സ്ത്രീകള്‍ക്കായി ഒരു പരാതി പരിഹാര സംവിധാനം(ഇന്റേണല്‍ കമ്മറ്റി) ഉണ്ടാകണം എന്ന് പോഷ് ആക്‌ട് അനുശാസിക്കുന്നുണ്ട്. എന്നാല്‍, നിയമം നിലവില്‍ വന്നു പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പല തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മറ്റി നിലവില്‍ വന്നിട്ടില്ലെന്ന് പരിഗണനയ്ക്കു വരുന്ന പരാതികളില്‍ നിന്നും മനസിലാക്കുവാന്‍ സാധിച്ചെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Women's Commission

Next TV

Related Stories
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

Jul 14, 2025 09:54 PM

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല മുദ്രാവാക്യം

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എത്തിയപ്പോൾ കണ്ണൂരിൽ മുഴങ്ങിയത് കെ സുധാകരൻ അനുകൂല...

Read More >>
കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്

Jul 14, 2025 09:49 PM

കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്

കെയർടേക്കർ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി തട്ടിപ്പ്...

Read More >>
ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക്  യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി

Jul 14, 2025 09:01 PM

ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക് യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി

ആംബുലൻസിന് വഴികൊടുക്കാതെ സാഹസികമായി യാത്ര ചെയ്ത ബൈക്ക് യാത്രികനായ താഴെ ചൊവ്വ സ്വദേശിക്ക് 5000 രൂപ പിഴ ചുമത്തി...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 14, 2025 05:40 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Jul 14, 2025 04:40 PM

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര...

Read More >>
നിര്യാതനായി

Jul 14, 2025 04:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories

News Roundup

//Truevisionall