---
title: "പറശ്ശിനിക്കടവ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥികൾ സ്നേഹസംഗമത്തിൽ ഒരിക്കൽകൂടി ഒത്തുകൂടി"
english_title: "alumni meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/206986/alumni-meet"
published_at: "2024-05-23T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ec166155ab_news-card.jpg"
keywords: []
---

# പറശ്ശിനിക്കടവ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥികൾ സ്നേഹസംഗമത്തിൽ ഒരിക്കൽകൂടി ഒത്തുകൂടി

> **Lead Summary:** പറശ്ശിനിക്കടവ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥികൾ സ്നേഹസംഗമത്തിൽ ഒരിക്കൽകൂടി ഒത്തുകൂടി . ഇതേ ബാച്ചിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ 2014 ൽ ആദ്യമായി ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചിരുന്നു. പിന്നെ മറ്റ് പല പൂർവ്വ വിദ്യാർത്ഥികൾക്കും അത് മാതൃകയായി മാറി. ആ ഒത്തുകൂടലിൻ്റെ പത്താം വാർഷികം ആഘോഷിക്കുവാനായി 1993-10 C യിലെ പൂർവ്വവിദ്യാർത്ഥികൾ വീണ്ടും കവ്വായി പുഴയിലെ ഹൗസ് ബോട്ടിൽ സംഗമിച്ചു. 1993 ലെ അന്നത്തെസ്കൂൾ ലീഡറും.

## Article Content

പറശ്ശിനിക്കടവ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥികൾ സ്നേഹസംഗമത്തിൽ ഒരിക്കൽകൂടി ഒത്തുകൂടി . ഇതേ ബാച്ചിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ 2014 ൽ ആദ്യമായി ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചിരുന്നു. പിന്നെ മറ്റ് പല പൂർവ്വ വിദ്യാർത്ഥികൾക്കും അത് മാതൃകയായി മാറി. ആ ഒത്തുകൂടലിൻ്റെ പത്താം വാർഷികം ആഘോഷിക്കുവാനായി 1993-10 C യിലെ പൂർവ്വവിദ്യാർത്ഥികൾ വീണ്ടും കവ്വായി പുഴയിലെ ഹൗസ് ബോട്ടിൽ സംഗമിച്ചു. 1993 ലെ അന്നത്തെസ്കൂൾ ലീഡറും.

10 C ക്ലാസ് ലീഡറുമായ എം മുജീബ് സ്വാഗതം പറഞ്ഞു. ഷൈജു. സി അദ്ധ്യക്ഷനായി. ഡാലിയദീപക് നന്ദി രേഖപ്പെടുത്തി. പങ്കെടുത്ത എല്ലാ പൂർവ്വ വിദ്യാർത്ഥികളും ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. വിട്ടുപിരിഞ്ഞ കൂട്ടുകാരായ സഹപാഠികളെ അനുസ്മരിച്ചു. അതിനുശേഷം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.വൈകിട്ടോടെ സ്നേഹസംഗമ പരിപാടികൾക്ക് സമാപനമായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/206986/alumni-meet)