കോഴിക്കോട്: അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് നല്ലളത്താണ് അപകടം. ഒളവണ്ണ മാത്തറ സ്വദേശി നസീമ (36), ഫാത്തിമ ലിയ (15) എന്നിവരാണ് മരിച്ചത്. വിവാഹ സത്കാരത്തിനെത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. വൈകീട്ട് അഞ്ചിനു റെയിൽ പാളം മുറിച്ചു കടക്കവേ കൊച്ചുവേളി- ചണ്ഡീഗഢ് സമ്പർക് ക്രാന്തി ട്രെയിൻ ഇടിച്ചാണ് മരണം.

നസീമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുണ്ടായിത്തോട് കല്ലേരിപ്പാറയിൽ ഹംസക്കോയയുടെ മകൻ ഹാരിസിന്റെ വിവാഹ സത്കാരത്തിനാണ് ഇരുവരും എത്തിയത്. നിസാറാണ് നസീമയുടെ ഭർത്താവ്.
mother and daughter died