ധർമശാലയിൽ വെച്ച് എം ഡി എം എയുമായി രണ്ട് പേർ പിടിയിലായി

ധർമശാലയിൽ വെച്ച് എം ഡി എം എയുമായി രണ്ട് പേർ പിടിയിലായി
Apr 7, 2024 07:13 PM | By Sufaija PP

തളിപ്പറമ്പ്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ പോലീസ് പിടിയില്‍. തളിപ്പറമ്പ് മുക്കോല പുന്നക്കന്‍ വീട്ടില്‍ പി.നദീര്‍(28), പരിയാരം ചുടല കാനത്തില്‍ വീട്ടില്‍ മുഹമ്മദ് അഫ്രീദി(23) എന്നിവരൊണ് പിടികൂടിയത്. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മയക്കുമരുന്ന്, മദ്യകടത്ത്, സ്വര്‍ണ കള്ളകടത്ത്, കള്ളപ്പണം എന്നിവ കണ്ടെത്തുന്നതിന് വേണ്ടി കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ നടത്തിയ വാഹന പരിശോധനയുടെ ഭാഗമായി തളിപ്പറമ്പ് ധര്‍മശാല ഗവ.എഞ്ചിനീയറിംഗ് കോളേജ് പരിസരത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായത്.

തളിപ്പറമ്പ് എസ്.എച്ച്.ഒ എം.എല്‍.ബെന്നിലാല്‍, എസ് ഐ പി.റഫീഖ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രി 8.25 ന് കെ.എല്‍ 59 ടി. 8734 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസ് വലയിലായത്. പ്രതികള്‍ പരിയാരം, മാങ്ങാട്ടുപറമ്പ് നിഫ്റ്റ്, ഗവ.എഞ്ചിനീയറിംഗ് കോളേജ് ഭാഗങ്ങളില്‍ വ്യാപകമായി എം.ഡി.എം.എ വിതരണം ചെയ്യാറുണ്ടെന്ന് ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.

പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണത്തിലുള്ളവരാണ് പ്രതികള്‍. നദീറിനെയും മുഹമ്മദ് അഫ്രീദിയെയും മുമ്പ് എക്‌സൈസ് മയക്കു മരുന്നുമായി പിടികൂടിയിരുന്നു. നര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.പ്രേംജിത്തിന്റെ മേല്‍നോട്ടത്തില്‍ റൂറല്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി പകലും രാത്രിയുമായി ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തിവരികയാണ്.

arrest with mdma

Next TV

Related Stories
മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

Dec 26, 2024 10:37 PM

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്...

Read More >>
'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

Dec 26, 2024 10:12 PM

'ചുവട്' എൻ എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു

ചുവട് സപ്തദിന ക്യാമ്പ്...

Read More >>
ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 07:59 PM

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ക്രിസ്മസിന് റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ...

Read More >>
ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

Dec 26, 2024 07:53 PM

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം സംഘടിപ്പിച്ചു

ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് (എൽ ജി എം എൽ) കണ്ണൂർ ജില്ലാ ജനപ്രതിനിധി സംഗമം...

Read More >>
പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

Dec 26, 2024 07:46 PM

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ

പൊതിച്ചോറിനൊടൊപ്പം ക്രിസ്തുമസ് കേക്കും വിതരണം ചെയ്ത്...

Read More >>
കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

Dec 26, 2024 07:24 PM

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ്...

Read More >>
Top Stories










News Roundup