കട വാടകക്ക് കൊടുക്കാത്തതിന്റെ വിരോധത്തിൽ ഉടമക്ക് നേരെ ആക്രമണം: യുവാവിനെതിരെ കേസ്. പറശ്ശിനിക്കടവ് കോക്കോടൻ ഹൗസിൽ ഗണേശൻ കെ എന്നെ ആർക്കാണ് അയൽവാസിയായ കുറ്റിയിൽ ഹൗസിൽ ലിജു പി പിയുടെ മർദ്ദനമെറ്റത്.
കട വാടകക്ക് കൊടുക്കാത്ത വിരോധത്തിൽ ഇന്നലെ തളിയിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ ഭാവന വർക്ക് ഷോപ്പിന് സമീപം വെച്ച് അയൽവാസിയായ ലിജു ഗണേശനെ തടഞ്ഞുനിർത്തി അസഭ്യ ഭാഷയിൽ ചീത്ത വിളിക്കുകയും ഇഷ്ടികകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ആയിരുന്നു എന്ന് പരാതിയിൽ പറയുന്നു. ലിജുവിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Case against youth