തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ റേഷന്‍ കടകള്‍ പുഃനക്രമീകരിച്ച സമയ ക്രമത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് ജില്ലകളില്‍ രാവിലെയും ഏഴ് ജില്ലകളില്‍ വൈകീട്ടുമായിരിക്കും പ്രവര്‍ത്തിക്കുക. ശനിയാഴ്ച വരെയാണ് ക്രമീകരണം. മസ്റ്ററിങ് നടക്കുന്നതിനാല്‍ സര്‍വറില്‍ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാനാണ് ക്രമീകരണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയും ബുധന്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെയും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് തുറന്ന് പ്രവര്‍ത്തിക്കുക.
പ്രതീകാത്മക ചിത്രം മദ്യവിൽപന തത്സമയം അറിയാം; നികുതിവെട്ടിപ്പ് പൂര്‍ണമായും ഇല്ലാതാക്കും; ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന് പുതിയ സെക്യൂരിറ്റി ലേബല്‍ മസ്റ്ററിങും റേഷന്‍ വിതരണവും ഒരേ സമയം നടക്കുന്നത് സാങ്കേതിക പ്രശ്‌നമുണ്ടാക്കുമെന്നു വിലയിരുത്തിയിരുന്നു. മസ്റ്ററിങ് നടക്കുന്നതിനാല്‍ സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് അധികൃതര്‍ അറിയിച്ചു.
ration shop