ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്

ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ്
Feb 22, 2024 03:19 PM | By Sufaija PP

ബംഗളൂരു: എഡ്‌ടെക് ഭീമനായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. 43 കാരനായ സംരംഭകനെതിരെ കേന്ദ്ര ഏജൻസി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകൾ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇഡി ബൈജൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദേശ നാണ്യ വിനിമയ ചട്ടം (FEMA) ലംഘിച്ചത് സംബന്ധിച്ച അന്വേഷണമാണ് ഇഡി ബൈജൂസിനെതിരെ നടത്തുന്നത്. ഇഡി നിര്‍ദേശപ്രകാരം നിലവില്‍ ബൈജുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി ഒന്നര വര്‍ഷം മുമ്പ് കൊച്ചിയിലെ ഇഡി ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു അത്. അന്വേഷണച്ചുമതല പിന്നീട് ഇഡിയുടെ ബംഗളൂരു ഓഫീസിന് കൈമാറുകയായിരുന്നു.

2011 മുതൽ 2023 വരെ ബൈജൂസ് ആപ്പിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമായി 28,000 കോടിയാണ് സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇഡി നൽകുന്ന വിവരങ്ങൾ. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് 9,754 കോടി രൂപ കമ്പനി നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തേക്ക് അയച്ചതിൽ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും വേണ്ടി ചെലവഴിച്ച 944 കോടി രൂപയും ഉൾപ്പെടുന്നുണ്ട്. 2020 -21 സാമ്പത്തിക വർഷം മുതൽ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകൾ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിങ്ങ് നടത്തിയിട്ടില്ലെന്നും ഇഡി പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Lookout notice against Baiju Ravindran

Next TV

Related Stories
കേരളോത്സവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യുടെ സിനിമ

Jan 18, 2025 11:35 AM

കേരളോത്സവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യുടെ സിനിമ "പഴശ്ശിരാജ" പ്രദർശനവും സംഘടിപ്പിച്ചു

കേരളോത്സവ വായന മൽസര വിജയികൾക്കുള്ള അനുമോദനവും എം ടി യുടെ സിനിമ " പഴശ്ശിരാജ " പ്രദർശനവും...

Read More >>
കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: മോഷണസംഘം പിടിയിൽ

Jan 18, 2025 11:32 AM

കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: മോഷണസംഘം പിടിയിൽ

കണ്ണപുരം, പഴയങ്ങാടി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം: മോഷണസംഘം...

Read More >>
നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

Jan 18, 2025 10:36 AM

നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി...

Read More >>
കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

Jan 18, 2025 09:49 AM

കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കിയ സംഭവം: കാർ ഡ്രൈവറായ ഡോക്ടര്‍ക്കെതിരെ...

Read More >>
വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി

Jan 18, 2025 09:47 AM

വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ് കമ്മിറ്റി

-വന നിയമ ഭേദഗതി പിൻവലിച്ച കേരള സർക്കാറിന് അഭിവാദ്യമർപ്പിച്ച് കർഷക സംഘം വേശാല വില്ലേജ്...

Read More >>
തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

Jan 17, 2025 10:18 PM

തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ് പൂക്കോത്ത് നടക്ക് സമീപം കാറൽ മാർക്സിൻ്റെ പ്രചരണ സ്തൂപം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories










News Roundup