പരിയാരം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി മാറിയിരിക്കുകയാണ് പരിയാരം ചിതപ്പിലെ പൊയിൽ ബഷീറിന്റെ വീട്ടിൽ ഇരുപതോളം നാടൻ കോഴികളെ ഇന്നലെ രാത്രി ഒരു മണിയോടെ എട്ടോളം വരുന്ന നായക്കൂട്ടങ്ങൾ കൂട് തകർത്തു കൊന്നുകളഞ്ഞു ബഷീറിന്റെ മകൻ ഫയാസ് പരിചരിക്കുന്ന നാടൻ കോഴികളെയാണ് രണ്ടാം തവണയും കൊന്നു കളഞ്ഞത് പഞ്ചായത്ത് ഓഫീസിനു മുമ്പിലും പൊയിൽ ടൗണിലും രാത്രികാലങ്ങളിലും പകലിലും ഈ നായക്കൂട്ടങ്ങൾ പതിവാണ്.
രാവിലെ പ്രഭാത സവാരിക്ക് പോകുന്നവർക്കും മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾക്കും, പത്രവിതരണക്കാർക്കും ഈ തെരുവ് നായ്ക്കൾ ഭീഷണിയാണ്.പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടി എടുത്തില്ല എന്ന് പ്രദേശവാസികൾ ആരോപിക്കുന്നു
Attack of stray dogs