പരിയാരം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാൻ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ അധികാരത്തിൽ തിരിച്ചുകൊണ്ടുവന്നില്ലെങ്കിൽ ആർഎസ്എസ് നടപ്പിലാക്കുന്ന കാവി വൽക്കരണത്തിലൂടെ ഇന്ത്യൻ ഭരണഘടനയും സംസ്കാരവും ഇല്ലാതാക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് പറഞ്ഞു.പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഒരുക്കം 2024 നേതൃ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു ഡിസിസി സെക്രട്ടറിമാരായ അഡ്വ: പി.ആർ വിനോദ്, ടി ജനാർദ്ദനൻ, എ ഡി സാബൂസ് ,ഇ.ടി. രാജീവൻ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി കെ സരസ്വതി,എം വി പ്രേമരാജൻ ,കെ വി ടി മുഹമ്മദ് കുഞ്ഞി,എം വി. രവീന്ദ്രൻ, പി .വിനോദ് മാസ്റ്റർ ,വി ബി കുബേരൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
orukkam 2024