തളിപ്പറമ്പ് : കുറുമാത്തൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിവരശേഖരണവുമായി ബന്ധപ്പെട്ട വിവര സഞ്ചയിക സർവ്വേയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം.സീന നിർവഹിച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്‌ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിൽ നിന്നും മൊബൈൽ ആപ്ലിക്കേഷൻ വിവരങ്ങൾ ശേഖരിച്ച് സർവ്വേക്ക് തുടക്കം കുറിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. പി. പ്രസന്ന അധ്യക്ഷത വഹിച്ചു. സർവ്വേ സൂപ്പർവൈസർമാരായ വിജേഷ് ഓലഞ്ചേരി സ്വാഗതവും വി. സരിത നന്ദിയും പറഞ്ഞു.
Kurumathur gram panchayat started data collection survey