തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറിന്റെ നേതൃത്വത്തിൽ പയ്യന്നൂർ, പെരുമ്പ, കണ്ടങ്കാളി മുല്ലക്കോട് ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മുല്ലക്കോട് എന്ന സ്ഥലത്ത് വെച്ച് 1.600 കിലോഗ്രാം കഞ്ചാവുമായി യുവതി പിടിയിലായി. വീട്ടിൽ വില്പനക്കായി സൂക്ഷിച്ച് വെച്ചതായിരുന്നു.

പയ്യന്നൂർ - കണ്ടങ്കാളി-മുല്ലക്കോട് താമസിക്കുന്ന നിഖില സി.(29) ആണ് പിടിയിലായത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മാരായ പി.ആർ. സജീവ്; അഷ്റഫ് മലപ്പട്ടം,സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത്, പി. സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രതിക. എ.വി, (പയ്യന്നൂർ റെയിഞ്ച്) : ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.
arrest with ganja